മയ്യിൽ : കവിളിയോട്ടുചാൽ യംഗ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് നേതൃത്വത്തിൽ ജില്ല സീനിയർ ഗേൾസ് ഫുട്ബോൾ ടീമംഗം ആര്യ ഗിരീഷ്, അണ്ടർ 13 ഫുട്ബോൾ ടീമംഗം പാർഥിവ് ശങ്കർ, സംസ്ഥാന ബാറ്റ്മിന്റൺ അസോസിയേഷൻ കോച്ചസ് ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്ത പി നിഖിൽ എന്നിവരെ അനുമോദിച്ചു.
സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ എം വി അബ്ദുള്ള ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ സജിത്ത് അധ്യക്ഷനായി. തുടർന്ന് സ്പോർട്സ് ക്വിസ് മത്സരം നടത്തി. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വി പി അഷ്റഫ് മത്സരം നിയന്ത്രിച്ചു.
ക്വിസ് മത്സരത്തിൽ അഭിഷേക് എം ഒന്നാം സ്ഥാനവും സങ്കീർത്ത് എ രണ്ടാം സ്ഥാനവും സ്ഥാനവും ധ്യാൻ കൃഷ്ണ കെ ആർ മുന്നാം സ്ഥാനവും നേടി.
സി കെ പ്രേമരാജൻ, കെ പി വിജയലക്ഷ്മി, കെ സന്തോഷ്, കെ പി രാജീവൻ, രജിത്ത് എൻ കെ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും ട്രഷറർ സി കെ ജിതേഷ് നന്ദിയും പറഞ്ഞു.