കണ്ണൂര്‍: സുമംഗലി ബുക്‌സ് പുറത്തിറക്കിയ ഡോ. ടി ശശിധരന്റെ ‘ലതാ മങ്കേഷ്‌കര്‍ നാദങ്ങളുടെ നാമം’ കബീര്‍ കണ്ണാടിപ്പറമ്പ്, അഡ്വ. ഫാത്തിമ വാഴയിലിനു പുസ്തകം നല്‍കി പ്രകാശനം ചെയ്തു. ജമാല്‍ സിറ്റി അധ്യക്ഷനായി. നബീമ പീത്തയില്‍ ലതാ മങ്കേഷ്‌കര്‍ സംഗീതാവിഷ്‌കാരം നടത്തി. അബു അല്‍മാസ്, ഇ.എം ശാഫി, മുംതാസ് ആസാദ്, എം.കെ മറിയു, മനീഷ ആദര്‍ശ് പ്രസംഗിച്ചു.