കണ്ണൂർ : കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം സത്യസന്ധമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ ശുപാർശകളും ട്രിബ്യൂണൽ രൂപവത്കരണം ഉൾപ്പെടെയുള്ളവ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മഹിളാസംഘം സംസ്ഥാന ജോ. സെക്രട്ടറി എൻ. ഉഷ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഉഷാവതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.എം. സപ്ന, സംസ്ഥാന കൗൺസിൽ അംഗം ടി. സാവിത്രി എന്നിവർ സംസാരിച്ചു. പി. ചന്ദ്രിക, രേഷ്മാ പരാഗൻ, ചിത്രലേഖ എന്നിവർ നേതൃത്വം നൽകി.