കണ്ണാടിപറമ്പ :- ദാറുൽ ഹസനാത്ത് പൂർവ്വ വിദ്യാർത്ഥി എംബിബിസ് പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിന് പോകുന്ന ഡോ : ഐഫൂന അലിക്ക് ഹസനാത്ത് സ്കൂളിൽ സ്വീകരണ ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു കെ എൻ മുസ്തഫ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സ്നേഹോപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി, ഹസനാത്ത് സി. ഇ. ഒ. ഡോ : താജുദ്ധീൻ വാഫി, സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പാൾ അബ്ദുൽ റഹ്‌മാൻ വേങ്ങാടൻ,മുൻ പി ടി എ പ്രസിഡന്റ് മുഹമ്മദലി, അധ്യാപകരായ സൗദാബി, ഷീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ : ഐഫൂന അലി മെഡിക്കൽ വിദ്യാഭ്യാസ കാലത്തെ തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ചെയർമാൻ ഖാലിദ് ഹാജി സ്വാഗതവും വൈസ് പ്രിൻസിപ്പാൾ മേഘ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.