കമ്പിൽ : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഉപകരണ കൈമാറ്റവും, വയനാട് ദുരന്തമുഖത്ത് ദിവസങ്ങളോളം നിസ്വാർത്ഥ സേവനം സമർപ്പിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദരവും നാളെ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കമ്പിൽ ടാക്കീസ് റോഡിന് സമീപം വെച്ച് നടക്കുന്ന ചടങ്ങിൽ നടക്കും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്
കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, വൈറ്റ്ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂർ, തുടങ്ങി പ്രമുഖ സംബന്ധിക്കും