കൊളച്ചേരി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ടുമായിരുന്ന ശ്രീ രാജീവ് ഗാന്ധിയുടെ 80 ജന്മദിനം പുഷ്പാർച്ചന യോടും അനുസ്മരണ ചടങ്ങുകളോടും കൂടി സദ്ഭാവന ദിനമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡി. സി. സി നിർവ്വാഹകസമിതി അംഗം കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു രാജീവ് ഗാന്ധി അനുസ്മരിച്ചുകൊണ്ട് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാർ സി ശ്രീധരൻ മാസ്റ്റർ കൈപ്പയിൽ അബ്ദുള്ള എ പി രാജീവൻ സി.കെ. സിദ്ധീഖ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു ചടങ്ങുകൾക്ക് പി വേലായുധൻ കെ അച്യുതൻ ശ്രീമതി വിദ്യാ ഷൈജു എം ടി അനില രജീഷ് എംപി നിതുൽവിനോദ് ,സാദിക്ക് എടക്കൈ , എ.പി. ചന്ദന ,രവീണ രജീഷ്, എം. ടി. രണ്ജിത്ത്, പി. പ്രകാശൻ, തുടങ്ങിയവർ നേതൃത്വം നൽകി, മണ്ഡലംസെക്രട്ടറിമാരായ എ ഭാസ്കരൻ സ്വാഗതവും എം.ടി.അനീഷ് ചടങ്ങിന് നന്ദിയും പറഞ്ഞു