കൊളച്ചേരി: വയനാട് റീബിൽഡിംഗിന് DYFI നിർമ്മിച്ച് നൽകുന്ന വീടുകളുടെ ഫണ്ട് ശേഖരണത്തിന് DYFI കൊളച്ചേരി സൗത്ത് മേഖല കമ്മിറ്റി നടത്തിയ പ്രഥമൻ ചാലഞ്ചിൽ പ്രഥമൻ ഒരുക്കിയ പാചക കലാകാരൻ രാജൻ കണിച്ചേരിക്ക് DYFI സ്നേഹാദരം നൽകി. DYFI മേഖല സിക്രട്ടറി ലിജിൻ മുല്ലപ്പള്ളി, പ്രസിഡണ്ട് വിപിൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ, ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ പങ്കെടുത്തു