ഉറുമ്പാന :, ദാർശനികവും , തത്വ ചിന്തയും , സാമൂഹികവും ജൈവികതയും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

kpaonlinenews


കണ്ണൂർ: ജീവജാലങ്ങളെ ആസ്പദമാക്കിയുള്ള
ബഷീർ പെരുവളത്ത് പറമ്പിന്റെ
കഥാ സമാഹാരം, തത്വ ചിന്തയും , സാമൂഹികവും ജൈവിക
തയും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകമെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും
ശ്രീകണ്ഠപുരം സാഹിത്യ തീരത്തിെന്റെയും നേതൃത്യത്തിൽ മഹാത്മ മന്ദിരത്തിൽ
നടത്തിയ ഉറുമ്പാനയെ
ന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്റെ വീട്ടിൽ ഞാൻ ആദ്യം കണ്ട പുസ്തകം റേഷൻ കാർഡായിരുന്നു
റേഷനരി വാങ്ങാൻ കാശില്ലാതെ
മണ്ണെണ്ണ പുരണ്ട കാർഡുമായി ക്യൂ നിൽക്കുന്ന പഴയ ഓർമ്മകൾ തേടിയെത്തുമ്പോൾ ശക്തിയില്ലാത്ത ഞാൻ എസ് എസ് എൽ സി പ്രൈവറ്റയി പഠിച്ച പള്ളിക്കുളത്തെ ശക്തി കോളേജും
അന്നത്തെ എന്റെ ശക്തിയില്ലായ്മയും ഓർമ്മ വരും.
ഉറുമ്പാന വായിക്കുമ്പോൾ ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങൾ മനുഷ്യ ജന്തുക്കൾ കൂടിയായ നമ്മെ എങ്ങനെ നോക്കി കാണുന്നുവെന്ന്
രസകരമായും വായിക്കാമെന്ന് അദ്ദേഹം പറഞ്ഞു കവി മാധവൻ പുറച്ചേരി പുസ്തകം ഏറ്റുവാങ്ങി
പ്രൊഫ: വി എസ് അനിൽകുമാർ അധ്യക്ഷനായി സത്യജിത് റേ ദേശീയ പുരസ്ക്കാരം ലഭിച്ച മിഥുൻമനോഹറിനേയും, ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെയും ,ബഷീർ പെരുവളത്ത് പറമ്പിന്റെയും അധ്യാപകരായ എം വൽസൻ , അയനത്ത് മുകുന്ദൻ ,സൗമിനി കെ നാരായണൻ എന്നിവരെ ആദരിച്ചു
ഒ എം രാമകൃഷ്ണൻ , പ്രദീപൻ തൈക്കണ്ടി,
പി ആർ രതീഷ് വടകര
അംബുജം കടമ്പൂർ , അജിത്ത് കൂവോട്, മലപ്പട്ടം ഗംഗാധരൻ , ടി.ഗംഗാധരൻ മാസ്റ്റർ അഡൂർ , എം വൽസൻ , അയനത്ത് മുകുന്ദൻ ,സൗമിനിയ കെ നാരായണൻബഷീർ പെരുവളത്ത് പറമ്പ് എന്നിവർ സംസാരിച്ചു

Share This Article
error: Content is protected !!