കണ്ണാടിപ്പറമ്പ് സ്വദേശി തേജസ് വിവേക്ന് 5 വിക്കറ്റ്, കണ്ണൂരിന് ഉജ്ജ്വല വിജയം

kpaonlinenews

മലപ്പുറം പെരിന്തല്‍മണ്ണ കെ സി എ സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ഏകദിന ടൂർണ്ണമെൻറിൽ കണ്ണൂർ 7 വിക്കറ്റിന് കാസർകോടിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കാസർകോട് 43.1 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്തായി.കാസർകോടിന് വേണ്ടി എം ആർ ജഗന്നാഥൻ 110 റൺസെടുത്തു. കണ്ണൂരിന് വേണ്ടി കണ്ണാടിപ്പറമ്പ് സ്വദേശി തേജസ് വിവേക് 26 റൺസിന് 5 വിക്കറ്റും ശ്രിധിൻ മാരാർ 32 റൺസിന് 4 വിക്കറ്റും വീഴ്ത്തി.

മറുപടിയായി കണ്ണൂർ 29.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.കണ്ണൂരിന് വേണ്ടി ഒമർ അബൂബക്കർ പുറത്താകാതെ 92 പന്തിൽ 147 റൺസെടുത്തു.

വ്യാഴാഴ്ച കണ്ണൂർ കോഴിക്കോടിനെ നേരിടും.

സെഞ്ച്വറി നേടിയ ഒമർ അബൂബക്കർ
Share This Article
error: Content is protected !!