നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ഓഗസ്റ്റ് 19, 21, 22 തീയ്യതികളിൽ
കണ്ണൂർ: പൊതുജനങ്ങളുടെ തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് കണ്ണൂരിൽ സെപ്റ്റംബർ 2-ന് (തിങ്കളാഴ്ച) നടക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ബിൽഡിങ് പെർമിറ്റ് കംപ്ലീഷൻ, വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങളിൽ ജനങ്ങൾക്ക് പരാതി സമർപ്പിക്കാനാകും. ഇതിനായി നാറാത്ത് ഗ്രാമ പഞ്ചായത്തിൽ ഓഗസ്റ്റ് 19, 21, 22 തീയ്യതികളിലായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. adalat.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് പരാതികൾ നൽകേണ്ടത്.