കക്കാട് : വയനാട് ഭുരന്തത്തിൻ്റെ പേരിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അധ്യാപകരും ജീവനക്കാരും നിർബന്ധപൂർവ്വം അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്ന നിബന്ധന അടിച്ചേൽപ്പിക്കരുതെന്നും ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ചുള്ള തുക നൽകുവാനുള്ള സംവിധാനം ഒരുക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. കക്കാട് – അത്താഴക്കുന്നിൽ വെച്ച് നടന്ന ക്യാമ്പ് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സി അബ്‌ദുൽ ഖാദർ ഹാജി, ബി അബ്‌ദുൽ സത്താർ ഹാജി, ബി അബ്ദുൽ കരീം, കെ വി റംല, ബി സൈനബ എന്നിവർ സംസാരിച്ചു. പ്രമുഖ ട്രെയിനർ റഷീദ് കൊടിയുറ ട്രെയിനിംഗ് സെഷന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ കെ.പി സ്വാഗതവും ജില്ലാ ട്രഷറർ ശിഹാബ് എസ്.എച്ച് നന്ദിയും പറഞ്ഞു. സബ് ജില്ലാ സെക്രട്ടറിമാരുടെ റിപ്പോർട്ടിങ് അബൂബക്കർ റഷീദ് നിയന്ത്രിച്ചു. മീറ്റ് ദി ലീഡേഴ്‌സിന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുൽ ഹഖ്, സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. സംഘാടന സെഷനിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.പി ബഷീർ, കെ.സി. ഹബീബ് തങ്ങൾ , എം.എം. അജ്മൽ എന്നിവർ സംസാരിച്ചു. സഹീർ പി വി കർമ്മ പദ്ധതി അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ റിയാസ് ശാദുലിപ്പള്ളി, സുലൈമാൻ സി, ഷമീറ എം കെ, കെ.കെ. റംലത്ത് , ക്യാമ്പ് കോഡിനേറ്റർ ഷുക്കൂർ കണ്ടക്കൈ എന്നിവർ സംസാരിച്ചു.