മയ്യില്‍: എല്ലു മുറിയെ പണിചെയ്ത് പരിപാലിക്കുന്ന കാര്‍ഷിക വിളകള്‍ കാട്ടുപന്നികള്‍ വിഹരിച്ച് നശിപ്പിക്കുന്ന കാഴ്ചകള്‍ ഇനിയുണ്ടാവില്ല. മയ്യില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പന്നികളെ പിടികൂടി നശിപ്പിക്കുന്നതിനായി ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗങ്ങളില്‍ നിന്നുള്ള അംഗീകൃത തോക്കുകാരുടെ ഇരുപതംഗ സംഘം ക്യാമ്പ് തുടങ്ങി. മയ്യില്‍ വള്ളിയോട്ട് ജയകേരള വായനശാല പരിസരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍ര് എം.വി. അജിത ഉത്തരവ് കൈമാറി സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്തു. വി.വി. അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഇ.എം. സുരേഷ്ബാബു, സുചിത്ര, എം. ഭരതന്‍, ഇ.പി. രാജന്‍, പാടശേഖര സമിതി പ്രസിഡന്റ്് കെ.പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.