മാലിന്യ മുക്തം നവ കേരളം പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഏക ദിന ശില്പ ശാല ഇന്ന് രാവിലെ 10 യോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി കെ പ്രമോദ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സോമശേഖരൻ മുഖ്യ പ്രഭാഷണം നടത്തി ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ മോഹനൻ, കോ കോ സുനിൽ ദത്തൻ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ പി പി മാലിനി, കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തല സ്കോർ കാർഡ് അവതരണവും വാർഡ് തലത്തിലുള്ള സ്വയം വിലയിരുത്തലും അവതരിപ്പിച്ചു. പിന്നീട് വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞു ചർച്ച നടത്തുകയും അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ വിഷയം ക്രോഡീകരിച്ചു സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു