കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായ ഇന്ന് കർഷകരെ ആദരിച്ചു. ദേശീയ മന്ദിരം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് നടന്ന ചടങ്ങിൽ കർഷകരായ ബാടി ചന്ദ്രശേഖരൻ, ഐ വി കെ ഗോപാലൻ, പി വി ഇന്ദിര എന്നീ കർഷകരെയാണ് ആദരിച്ചത്.വായനശാല സെക്രട്ടറി എൻ ഇ ബാലഭാസ്കരമാരാർ സ്വാഗതം പറഞ്ഞു എം വി ജനാർദ്ദനൻ നമ്പ്യാർ കർഷകരെ പൊന്നാട അണിയിച്ചുആദരിച്ചു. കെ പ്രശാന്ത്, എവി ശൈലജ, സി വി ധനേഷ്, മുഹമ്മദ് കുഞ്ഞി പാറപ്പുറം, കെ പ്രീത പ്രകാശൻ അയാട ത്തിൽ എന്നിവർ സംസാരിച്ചു.