പുലീപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ചിങ്ങം1 കർഷക ദിനം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.കുട്ടികൾ കർഷക വേഷമണിഞ്ഞ് കൃഷിപ്പാട്ടുകൾ പാടി സ്കൂൾ വളപ്പിൽ അദ്ധ്യാപകരോടൊപ്പം കൃഷി ചെയ്യാനിറങ്ങിയത് വേറിട്ട കാഴ്ചയായിരുന്നു.ചേമ്പ്, ചേന, കപ്പ, പച്ചക്കറികൾ തുടങ്ങി നിരവധി തൈകളും വിത്തുകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. സ്കൂൾ പച്ചക്കറിത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടി പ്രധാനധ്യാപകൻ പി പി അജ്മൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വൈവിധ്യങ്ങളായ വിഷ രഹിത പച്ചക്കറി ഉൽപാദിപ്പിക്കുകയും ആരോഗ്യകരമായ ഭക്ഷണ രീതിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.