കണ്ണൂർ. മദ്യം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ വാടകക്കാരനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പള്ളിക്കുന്ന് പൊടിക്കുണ്ട് സ്വദേശി തൃക്കാർത്തികയിൽ പി.സി.രാജീവനെ (64) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 നാണ് സംഭവം. പൊടിക്കുണ്ടിലെ വാടകവീടിൻ്റെ ഉടമയായ പ്രതിവാടകക്ക് വീട്ടിൽ താമസിക്കുന്ന കൊറ്റാളി അത്താഴക്കുന്നിലെ കെ. പി.നസീറിനെ (44) യാണ് ആക്രമിച്ചത്. മദ്യം കഴിക്കാൻ നൽകാത്ത വിരോധത്തിൽ പ്രതി പരാതിക്കാരനെ കത്തിവാൾകൊണ്ട് തലക്കും മുഖത്തും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന്ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം പോലീസിൽ പരാതി നൽകി. വധശ്രമത്തിന്കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.