പയ്യന്നൂർ: ഗവ.ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നഗരസഭ സ്ഥാപിച്ച കുടുംബശ്രീ കോഫി ബങ്ക് കുത്തിതുറന്ന് പണം കവർന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പയ്യന്നൂർ പോലീസ് പിടികൂടി. അന്നൂർ പടിഞ്ഞാറേക്കര സ്വദേശിയും കാഞ്ഞങ്ങാട് പെരിയയിൽ താമസക്കാരനുമായ വിറകൻ്റവിട രാധാകൃഷ്ണനെ (56) യാണ് പയ്യന്നൂർ ഡിവൈഎസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കെ.സുഹൈൽ, സനീദ് ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.ചൊവ്വാഴ്ച രാത്രിയിലാണ് കോഫിബങ്കിൽ
മോഷണം നടന്നത്. വാതിലിൻ്റെ
പൂട്ട് പൊളിച്ച മോഷ്ടാവ് അകത്ത് കയറി ബാങ്ക് വായ്പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപ കവർന്നു. അകത്തെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു
ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം നടത്തി വരുന്നത്.ചിത്രലേഖയുടെ പരാതിയിൽ കേസെടുത്ത പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറകളും മൊബെൽ ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.