ആലക്കോട്:മലയോര ഹൈവേയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. തേർത്തല്ലിയിലെ വ്യാപാരി കിഴക്കേൽ വർഗീസിൻ്റെ ഭാര്യ മേരിക്കുട്ടി(59)യാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8 മണിയോടെ മലയോര ഹൈവേയിൽ
ചെറുപുഴ റൂട്ടിൽ കോടോപ്പള്ളിയിലായിരുന്നു അപകടം. ഭർത്താവ്
ഓടിച്ച സ്കൂട്ടിയിൽ യാത്ര ചെയ്യവേയായിരുന്നു അപകടം.
നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുനു (അയർലൻ്റ് )
.മരുമക്കൾ: ഷെൽജ ,മനോജ്.സഹോദരങ്ങൾ: സജി, ഫാദർ ജോണി.ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.