കൊളച്ചേരി : 2024 /25 സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഹയർസെക്കൻഡറി വിഭാഗം 6 ൽ 6 ലും ഹൈസ്കൂൾ വിഭാഗം 32 ൽ 32 ഉം വിജയിച്ച് msf സ്കൂൾ പാർലമെൻ്റ് നിലനിർത്തി.
സ്കൂൾ പാർലമെൻ്റ് ചെയർമാനായി ഫസീഹിനെ തെരഞ്ഞെടുത്തു മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അസീസ് , Kmcc നേതാവ് മുക്താർ. PTP എന്നിവർ സ്കൂൾ പാർലമെൻ്റ് അംഗങ്ങൾക്ക് ഹാരം അണിയിച്ചു തുടർന്ന് കമ്പിൽ സ്കൂളിൽ നിന്നും കമ്പിൽ മാർക്കറ്റ് വരെ വിജയാഹ്ലാദ പ്രകടനം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന ടി .പി യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ KC മുഹമ്മദ് കുഞ്ഞി , അബ്ദു പന്നിയങ്കണ്ടി, നിയാസ് കമ്പിൽ , മുസ്തഫ, msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി റാസിം പാട്ടയം, ട്രഷറർ ഫവാസ് , വൈസ് പ്രസിഡണ്ട് അസിം , പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സാലിം, ഹാദി ദാലിൽ, നിഷാൽ PKP, msf യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഹുമൈദ് , ഇബ്രാഹീം , നജ , അഷ്റഫ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.