കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക സി. വി. സുധാമണി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പി.ടി.എ. പ്രസിഡണ്ട് കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി.മിഹ്റാബി ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ മാസ്റ്റർ എൽ.എസ്.എസ്. വിജയികളേയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളേയും വിവിധ മത്സര വിജയികളായ രക്ഷിതാക്കളേയും അനുമോദിച്ചു. കുട്ടികൾ ശേഖരിച്ച “വയനാടിനൊരു കൈത്താങ്ങ് ” അദ്ദേഹം ഏറ്റുവാങ്ങി. നൗമിക, അനുശ്രീ എന്നീ കുട്ടികൾ സമ്പാദ്യക്കുടുക്ക തന്നെ അദ്ദേഹത്തിന് കൈമാറി. മാതൃസമിതി പ്രസിഡണ്ട് എ. സുഷമ , മുൻ പ്രധാനാധ്യാപകൻ പി.സി. ദിനേശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ഉഷ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശീയോദ്ഗ്രഥന പരിപാടികൾ നടന്നു. ശേഷം പായസവിതരണമുണ്ടായി.