കണ്ണാടിപ്പറമ്പ്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പുലൂപ്പി ശാഖാ കമ്മിറ്റി യൂണിറ്റി ഡേ ആചരിച്ചു. മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് കബീർ കണ്ണാടിപ്പറമ്പ് ദേശീയ പതാക ഉയർത്തി. ജുനൈസ് പുലൂപ്പി സ്വാതന്ത്യദിന സന്ദേശം നൽകി. മുസമ്മിൽ പുല്ലൂപ്പി പ്രതിജ്ഞ ചൊല്ലികൊടുത്തു.
സിഎൻ അബ്ദുറഹിമാൻ ഹാജി , നൗഫൽ പുല്ലൂപ്പി, പിസി മുഹമ്മദ്, കെപി അബൂബക്കർ ഹാജി, ടി മുസ്തഫ, കെഎൻ സലാം, കെവി അസ്‌ലം, കെപി മിസ്ബാഹ്, പിസി സുഹൈൽ, കെഎൻ സൈഫുദ്ദീൻ, സി നാസർ, മുഹമ്മദ് കുഞ്ഞി, സി ഇർഫാദ്, ശുഫൈർ, ത്വയ്യിബ്, മുഹമ്മദലി പങ്കെടുത്തു.