ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം

kpaonlinenews

MLA ഫണ്ടിൽ ഉൾപ്പെടുത്തി
മണ്ഡലത്തിലെ ഗ്രേഡ് ഇ, എഫ് വായനശാലകൾക്ക് നൽക്കുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ബഹു. രജിസ്ട്രേഷൻ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ശ്രീ കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങളസ് ഇ, എഫ് ഗ്രേഡിൽ വരുന്ന 17 ഗ്രന്ഥശാലകൾക്ക് നൽകിയത്. എം.എൽ.എ ഫണ്ടിൽ നിന്ന് തന്നെ മണ്ഡലത്തിലെ 52 ലൈബ്രറികൾക്ക് ലാപ്ടോപുകൾ, സൗണ്ട് സിസ്റ്റം, അനുബന്ധ ഉപകരണങ്ങളും കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി ,ഹൈസ്കൂൾ ലൈബ്രറികൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ കൈമാറിയിരുന്നു. മണ്ഡലത്തിലെ ലൈബ്രറികൾ മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ നിരന്തരം സംഘടിപ്പിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു.

പരിപാടിയിൽ കെ വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി ശ്രുതി, കെ.അജീഷ്, പി.പി ഷമീമ, കെ രമേശൻ, അരക്കൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!