കാഞ്ഞിരോട്: ടീം കാഞ്ഞിരോടും കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന ഹരിശ്രീ ബസ് മാനേജർ ഇർഷാദ് കെ (കുട്ടാപ്പി)യുടെ നേതൃത്വത്തിലുള്ള ഫൈറ്റേഴ്സ് കരക്കാട്ട് കാഞ്ഞിരോടും സംയുക്തമായി സ്വാതന്ത്ര്യ ദിനം 80 ഓളം അന്തവാസികൾ താമസിക്കുന്ന വലിയന്നൂർ ഹോളി മൗഡിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കണ്ണൂർ എകെജി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ടീം കാഞ്ഞിരോടിന്റെയും, ഫൈറ്റേഴ്സ് കരക്കാട്ട് കാഞ്ഞിരോടിന്റെയും നേതൃത്വത്തിൽ 150 ഓളം പേർക്ക് ബിരിയാണിയും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിന ആഘോഷങൾ കണ്ണൂർ കോർപ്പറേഷൻ വലിയന്നൂർ ഡിവിഷൻ മെമ്പർ കെ പി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാദർ മാത്യു( ഹോളിമൗണ്ട് ഡയറക്ടർ) അധ്യക്ഷo വഹിച്ചു. ഫാദർ ആൽവിൻ ( ഹോളി മൗണ്ട് ), ടീം കാഞ്ഞിരോട് അംഗങ്ങളായ അഷ്റഫ് പുന്നക്കൽ, റാസിക് എംപി, സിസ്റ്റർ നവ്യ( അഡ്മിനിസ്ട്രേറ്റ് ഹോളിമൗണ്ട് ) തുടങ്ങിയവർ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾക്ക് ടീം കാഞ്ഞിരോട് അംഗങ്ങളായ സാദിഖ്,സഫീർ ഉത്തക്കൻ, നിയാസ് ആലാറമ്പിൽ, സഫീർ എം, മസീഹ്.സി.പി. മുസ്തഫയും ഹോളി മൗഡിലെ അന്തേവാസികളും നേത്യത്വം നൽകി Date 15 /8/24