സമൂഹത്തിൽ മത സൗഹൃദം വളർത്താൻ വിദ്യാർഥികൾ ക്ലാസ്സ്‌മുറികൾ ഉപയോഗപ്പെടുത്തണം :കെ എൻ മുസ്തഫ

kpaonlinenews

കണ്ണാടിപറമ്പ :- ദാറുൽ ഹസനത്തു ഇംഗ്ലീഷ് ഹൈ സ്കൂൾ 78 മത് സ്വാതന്ത്ര്യം ദിനംആഘോഷിച്ചു. സ്കൂൾ ചെയർമാൻ പി പി ഖാലിദ് ഹാജിയുടെ ആദ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വെങ്ങാടൻ പതാക ഉയർത്തി കുട്ടികൾക്ക് സ്വാതന്ത്ര്യം ദിന സന്ദേശം കൈ മാറി.. വർക്കിംഗ്‌ സെക്രട്ടറി കെ പി അബൂബക്കർ ഹാജി, സി എ ഉ ഡോക്ടർ താജുദ്ധീൻ വാഫി സ്കൂൾ മാനേജർ മുഹമ്മദ്‌ കുഞ്ഞി,മായിൻ മാസ്റ്റർ,പി ടി എ പ്രസിഡന്റ്‌ അഷ്‌റഫ്‌ വൈസ് പ്രിൻസിപ്പൽ സുനിത ടീച്ചർ,അദ്ധ്യാപകരായ ശ്രീനിവാസൻ, സൗദബി, റുബീന, സിന്ധു, സൈനബ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.. വൈസ് പ്രിൻസിപ്പൽ മേഘരാമചന്ദ്രൻ സ്വാഗതം കൺവീനർ അഞ്ജലി നമ്പ്യാർ നന്ദിയും പറഞ്ഞു..തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി… കുട്ടികൾക്ക് പായസം വിതരണം ചെയ്തു

Share This Article
error: Content is protected !!