കണ്ണാടിപറമ്പ: ദേശസേവ യു.പി.സ്ക്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ അടുക്കള പച്ചക്കറി തോട്ടം തുടങ്ങി. പിടിഎ പ്രസിഡണ്ട് ഇ അനിൽകുമാർ, മദർ പിടിഎ പ്രസിഡൻറ് ലിജി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഉച്ചഭക്ഷണത്തിന് ശുദ്ധമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കളത്തോട്ടംആരംഭിച്ചത്.