കാട്ടാമ്പള്ളി: അനധികൃത മണൽകടത്തുന്നതിനിടെ ടിപ്പർ ലോറി പിടിച്ചു. കാട്ടാമ്പള്ളിക്കടവിലാണ് കഴിഞ്ഞദിവസം ലോറി പിടിച്ചത്. പോലീസിനെ കണ്ടയുടൻ ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. വളപട്ടണം എസ്.ഐ. ടി.എം. വിപിനും സംഘവുമാണ് സ്ഥിരം മണൽക്കടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാട്ടാമ്പള്ളിക്കടവിൽ എത്തിയത്. ലോറി കസ്റ്റഡിയിലെടുത്തു.