ഹൃദയാഘാതം; ഡൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ. എസ്.ഐ കുഴഞ്ഞുവീണു മരിച്ചു

kpaonlinenews

രാജപുരം: സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ
എ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരണപ്പെട്ടു.
കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരണപ്പെട്ടത്..
ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പനത്തടി ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജപുരം സ്റ്റേഷനിൽ നിന്നും
ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു
ഭാര്യ സുജാത.
മക്കൾ:ശരത് (ഗൾഫ്), ജിഷ്ണു .

Share This Article
error: Content is protected !!