ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

kpaonlinenews

ശനിയാഴ്‌ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി യോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഇവരുമായുള്ള ചർച്ചകളുണ്ടായേക്കും. അധ്യാപകസംഘടനകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.

Share This Article
error: Content is protected !!