“മതേതരത്വം ഇന്ത്യയുടെ മതം “എസ് വൈ എസ് രാഷട്ര രക്ഷസംഗമം നാളെ ബ്ലാത്തൂരിൽ

kpaonlinenews
ജില്ലാ എസ് വൈ എസ് കണ്ണൂർ ഇസ്ലാമിക് സെൻ്ററിൽ ചേർന്ന രാഷ്ട്ര രക്ഷാ സംഗമം അവലോകന നേതൃ സംഗമം.

കണ്ണൂർ: മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ നാളെ (ഓഗസ്ത് 15) സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാഷ്ട്ര രക്ഷാ സംഗമത്തിന്റെ ജില്ല സംഗമം ഇന്ന് വൈകുന്നേരം 4.30 ന്നു ഇരിക്കൂർ ബ്ലാത്തൂരിൽ വെച്ച് നടക്കും. രാജ്യത്ത് നടക്കുന്ന വർഗ്ഗിയ ചേരിതിരിവുകളും മതവിദ്വേഷവും ചെറുക്കുന്നതിന് മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിനും മതേതര പാരമ്പര്യത്തെ തകർക്കുന്നവർക്കെതിരെ രാജ്യം ഒന്നിച്ചു നിൽക്കണമെന്ന ആവശ്യമാണ് രാഷ്ട്ര രക്ഷാ സംഗമം ആഹ്വാനം ചെയ്യുന്നത്. രാവിലെ 8 മണിക്ക് ബ്ലാത്തൂർ മഹല്ല് പ്രസിഡന്റ് അബ്ദുല്ല ഹാജി ബ്ലാത്തൂർ ദേശീയ പതാക ഉയർത്തും
വൈകുന്നേരം 4.30 ന് സംഗമം സയ്യിദ് മഹ്മൂദ് സ്വഫ് വാൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത ട്രഷറർ കോയ്യോട് ഉമർ മുസ്ലിയാർ ഉൽഘാടനം ചെയ്യും
സജീവ് ജോസഫ് എംഎൽഎ മുഖ്യാഥിയാകും സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഡ്വ.അബുൽ കരീം ചേലേരി, അഡ്വ.
കെ സി. മുഹമ്മദ് ഫൈസൽ, പി. പുരുഷോത്തമൻ, എ കെ. അബ്ദുൽ ബാഖി എന്നിവർ പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ കാങ്കോൽ, ഇബ്രാഹീം ബാഖവി പന്നിയൂർ, അസ് ലം അസ്ഹരി പൊയ്തും കടവ്, ഹനീഫ ഏഴാം മൈൽ പ്രസംഗിക്കും. ബ്ലാത്തൂർ തർബിയ്യത്തുൽ ഉലൂം മദ്റസ വിദ്യാർത്ഥികൾ ദേശ ഭക്തി ഗാനവും ദേശീയ ഗാനവും ആലപിക്കും. പരിപാടി അവലോകന നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല അദ്ധ്യക്ഷത വഹിച്ചു.
ഇബ്റാഹീം ബാഖവി പന്നിയൂർ , ഹനീഫ ഏഴാംമൈൽ , ഉമർ നദ് വി തോട്ടിക്കൽ, നമ്പ്രം അബ്ദുൽ ഖാദിർ ഖാസിമി, അശ്റഫ് ബംഗാളി മുഹല്ല , സത്താർ കുടാളി
മൊയ്തു മൗലവി മക്കിയാട്, ജുനൈദ് സഅദി മൗവ്വേരി,
ശൗഖത്തലി മൗലവി മട്ടന്നൂർ, ഇബ്രാഹിം എടവച്ചാൽ, സലീം എടക്കാട് ,മുഹമ്മദ് രാമന്തളി, താജുദ്ദീൻ വളപട്ടണം പങ്കെടുത്തു.

Share This Article
error: Content is protected !!