അഴീക്കോട്: ‘ആരോഗ്യമുള്ള ജനത, രാജ്യത്തിന്റെ സമ്പത്ത്’ എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ആഗസ്ത് 15ന് ദുബൈ കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെയും മുസ് ലിം ലീഗ്, മുസ് ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്
നടത്തും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പ്പിറ്റലില്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുള്‍കരീം ചേലേരി ഉദ്ഘാടനം ചെയ്യും. പ്രിവിലേജ് കാര്‍ഡ് പ്രകാശനം ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീന്‍ ചേലേരി നിര്‍വ്വഹിക്കും.