തളിപ്പറമ്പ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ വലിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു. മൂന്നംഗ സംഘത്തിനെതിരെ പരാതിയിൽ പോക്സോ കേസ്.പരിയാരം സ്റ്റേഷൻ പരിധിയിലെ 13 കാരിയുടെ പരാതിയിലാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരമാണ് പരാതിക്കാസ് പദമായ സംഭവം. സ്കൂൾ വിട്ട് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിലെത്തിയ സംഘം ദേശീയ പാതയിൽ ചുടലക്ക് സമീപം വെച്ച് കൈക്ക് പിടിച്ച് ഓട്ടോയിൽ വലിച്ചു കയറ്റുകയും മോശമായി പെരുമാറുകയും ചെയ്തു.വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് എസ്.ഐ.കെ.ദിനേശൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.