പയ്യന്നൂർ: പോലീസിലെവിശിഷ്ട സേവനത്തിന് ഈ വർഷത്തെ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ എസ്.ഐ.ഏ.ജി.അബ്ദുൾറൗഫിന് ഇത് അന്വേഷണ മികവിൽ നേടിയ സേനയിലെ അംഗീകാരം.
കെ എ പി നാലാം ബറ്റാലിയനിലെ മികച്ച പരിശീലകനായിരിക്കുമ്പോഴാണ് കുറ്റാന്വേഷണമാണ് തനിക്ക് കൂടുതൽ ഇണങ്ങുക എന്ന് മനസ്സിലാക്കി 2009- ൽ ലോക്കൽ പോലീസിലേക്കെത്തിയത്.
ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി പ്രതികളെ പിടികൂടി.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്ത് എസ് ബി ഐ എടിഎം തട്ടിപ്പ് കേസിലെ പ്രതികളെ 2017 -ൽ ഹരിയാനയിലെ മേവാട്ടിൽ നിന്നും സാഹസികമായി പിടികൂടി .സൈബർ വിദഗ്ധൻ കൂടിയ ഇദ്ദേഹംനിരവധി കൊടും കുറ്റവാളികളെ സംസ്ഥാനത്തിനകത്തും പുറത്തും വെച്ച് ശാസ്ത്രീയമായ അന്വേഷണ മികവിൽ കണ്ടെത്തി.
കണ്ണൂർ , കാസർകോട് ജില്ലകളിൽ നൂറു കണക്കിന് സ്കൂൾ, കോളേജുകളിലും മറ്റു സാംസ്കാരിക വേദികളിലും സൈബർ ബോധവൽക്കരണ ക്ലാസുകൾ കൈകാര്യം ചെയതു.2016-ൽ സംസ്ഥാന പോലീസ് കായിക മേളയിലും 2021-ലെ പ്രഥമ കണ്ണൂർ സിറ്റി പോലീസ് കായിക മേളയുടെ ലോഗോ രൂപകൽപ്പന ചെയ്തു.
ഓൾ ഇന്ത്യ പോലീസ് കായിക മേളയിലും സംസ്ഥാന പോലീസ് കായിക മേളയിലും ജില്ലാ പോലീസ് കായിക മേളയിലും ടെക്നിക്കൽ ഒഫീഷ്യൽസ് ആയി സ്ഥിരം സാന്നിദ്ധ്യം.
2015-ൽ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിൽ ടെക്നിക്കൽ ഒഫീഷ്യൽസ്
ഗുജറാത്ത്,പശ്ചിമ ബംഗാൾ കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഡ്യൂട്ടി എടുത്തു.
പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടാവ് തമിഴ്‌സെൽവനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിൽ സ്തുത്യർഹമായ പ്രകടനം കാഴ്ചവച്ചു, രാജ്യത്തെ നിരവധി മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ നിന്ന് കുറഞ്ഞത് 500ഓളംലാപ്‌ടോപ്പുകൾ മോഷ്ടിച്ചതായി അന്വേഷണത്തിൽ പ്രതി സമ്മതിച്ചിരുന്നു.
തളിപ്പറമ്പിൽ ഇലക്ട്രിക് ഷോപ്പിൽ നിന്നും ഇരുപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കർണാടകയിലെ ഇരട്ട കൊലക്കേസിലെ പ്രതിയെ അടക്കം കർണാടകത്തിൽ നിന്നും പിടികൂടിയ സംഘത്തിലും
പോലീസ് അകമ്പടിയിൽ നിന്ന് രക്ഷപ്പെട്ട തളിപ്പറമ്പിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി.
പഴയങ്ങാടി ,പയ്യാവൂർ ജ്വല്ലറി മോഷണ കേസുകളിലെ അന്വേഷണസംഘത്തിലും ഉണ്ടായിരുന്നു.
തളിപ്പറമ്പിൽ വയോധികരെ കബളിപ്പിച്ച് സ്വർണ്ണവും പണവും കൈക്കലാക്കുന്ന കുപ്രസിദ്ധ തട്ടിപ്പ് വീരൻ കാസർകോട് സ്വദേശി മുസ്തഫയെ പിടികൂടിയ സംഘത്തിലുമുണ്ടായിരുന്നു.ഇരിക്കൂറിൽ പട്ടാപ്പകൽ ഇരുപതു പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നു.
കാണാതായ നിരവധി യുവതികളെയും കുട്ടികളെയും കണ്ടെത്തുന്നതിൽ നിർണ്ണായകമായ അന്വേഷണ പാടവം തെളിയിച്ചു. പോലീസ് സേനയിലെ അന്വേഷണ മികവിന് ലഭിച്ച അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ. കണ്ണൂർ റൂറൽ ജില്ലയിലെ കരിക്കോട്ടക്കരി സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പെരിങ്ങോം കുപ്പോൾ സ്വദേശിയാണ്.