കണ്ണൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, അർഹരായ തൊഴിലാളികൾക്ക് ലൈസൻസ് അനുവദിക്കുക, തൊഴിലാളി ദ്രോഹനയങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. എസ്.ടി. ജയ്സൺ, കാടൻ ബാലകൃഷ്ണൻ, ബി. നന്ദൻ, പി.കെ. മനോജ് കുമാർ, കെ.ജെ. അപ്പച്ചൻ, പി.വി. ബാബുരാജ്, എം. മോഹനൻ, ഫൈസൽ എന്നിവർ സംസാരിച്ചു.