മയ്യില്‍: സേവന തല്‍പ്പരര്‍ക്കുള്ള മികച്ച വേദിയാണ് സേവാഭാരതിയെന്നും ഇതിലൂടെ മനസ്സിനെ സേവനത്തിന്‍രെ പര്യായമാക്കാനാകുമെന്നും ആര്‍.എസ്.എസ്. ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബല്‍റാം പറഞ്ഞു. കുറ്റിയാട്ടൂര്‍ ശങ്കരവിദ്യാനികേതനില്‍ ദേശീയ സേവാഭാരതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡന്റ് ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടവതരിപ്പിച്ചു. വിഭാഗ് സേവാപ്രമുഖ് കെ.പ്രമോദ് ഭാരവാഹി പ്രഖ്യാപനം നടത്തി. സെക്രട്ടറി ടി.പി.രാജീവന്‍, കെ.രാജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. സുഗതന്‍, പി. സുകുമാരന്‍, ഒ. ജയരാജന്‍(രക്ഷാധികാരികള്‍) ഇ. മോഹനന്‍( പ്രസി)എം.പി. ഷീന, കെ.വി. വിദ്യാധരന്‍, എ. ബാലകൃഷ്ണന്‍( വൈസ്. പ്രസി)കെ. രാമകൃ,്ണന്‍ (ജന. സെക്ര) ബിന മനോഹരന്‍, കെ. രാജു, എന്‍.ടി. മനോജ്,ജസിന്‍ ജിഷ്മുദാസ്( ജോ. സെക്ര) ടി.പി. രാജീവന്‍(ഖജാ)