കണ്ണൂർ: മാലിന്യമുക്തം നവകേരളം രണ്ടാഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദമാക്കാനും ആസൂത്രണം ചെയ്യുവാനും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നഗരസഭതല ശില്പശാല സംഘടിപ്പിച്ചു. ഐ. എം. എ. ഹാളിൽ വെച്ചു നടന്ന ശില്പശാല കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ബഹു. മേയർ, ശ്രീ. മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ബഹു. ഡെപ്യുട്ടി മേയർ ശ്രീമതി. അഡ്വ. ഇന്ദിര പി അധ്യക്ഷത വഹിച്ചു. ബഹു. മേയർ, ശ്രീ. മുസ്ലീഹ് മഠത്തില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ SPHI കെ. വി. ജിതേഷ് കുമാർ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. കെ രാഗേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഷമീമ ടീച്ചര്‍, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ശ്രീലത വി കെ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഷാഹിന മോയ്തീന്‍, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുരേഷ്ബാബു എളയാവൂര്‍ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഫലമായി നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാലിന്യം വലിച്ചെറിയൽ ഒഴിവാക്കി, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കുകയും, അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറി മാലിന്യ സംസ്ക്കരിക്കരണ ശീലം ഉറപ്പുവരുത്തി സമ്പൂർണ്ണവും, സുസ്ഥിരവുമായ ശാസ്ത്രീയ മാലിന്യ സംസ്ക്കരണ സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ബഹു. മേയർ, ശ്രീ. മുസ്ലീഹ് മഠത്തില്‍ പറഞ്ഞു.
തുടർന്ന് മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനവും ജില്ലയും കൈവരിച്ച നേട്ടങ്ങളെ പറ്റി ഡെപ്യൂട്ടി ഡയരക്ടർ (LSGD) ധനീഷ് പി.എം സംസാരിച്ചു.
മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയിലെ നിലവിലെ സ്ഥിതി, പോരായ്മകൾ എന്നിവ നഗരസഭ സെക്രട്ടറി അജേഷ് ടി. ജി വിശദീകരിച്ചു.
മാലിന്യമുക്തം നവകേരളം സമ്പൂർണ്ണത, സുസ്ഥിരത, മനോഭാവം മാറ്റം, കാര്യശേഷി വികസനം എന്നീ വിഷയങ്ങളെ കുറിച്ച് സുനിൽ കുമാർ കെ എം (Dist. Coordinator, ശുചിത്വ മിഷൻ), സുനിൽ ദത്തൻ (ഹരിത കേരള മിഷൻ ആർ പി) എന്നിവർ സംസാരിച്ചു.
മാലിന്യമുക്തം നവകേരളം 2024-25 നഗരസഭയിൽ ചെയ്യേണ്ട കാര്യങ്ങൾ നഗരസഭ ക്ലീൻ സിറ്റി മാനേജർ ബൈജു പി. പി വിശദീകരിച്ചു.
ക്ലാസുകൾക്ക് ശേഷം 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ജൈവ മാലിന്യം, അജൈവ മാലിന്യം, ബൾക്ക് വേസ്റ്റ് ജനറേറ്റർ, ഹരിതമിത്രം, എൻഫോഴ്സ്മെന്റ്, ഐ ഇ സി എന്നീ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ ഉയർന്ന വന്ന ആശയങ്ങൾ ഗ്രൂപ്പ് പ്രതിനിധികൾ അവതരിപ്പിക്കുകയും കോർപ്പറേഷൻ അഡിഷനൽ സെക്രട്ടറി ഡി. ജയകുമാർ, ക്ലീൻ സിറ്റി മാനേജർ ബൈജു പി. പി എന്നിവർ അതിനെ ക്രോഡീകരിച്ച് സംസാരിക്കുകയും ചെയ്തു.
കോർപ്പറേഷൻ കൗൺസിലേഴ്‌സ്, ആരോഗ്യ വിഭാഗം ജീവനക്കാർ, മറ്റ് വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, കെ എസ് ഡബ്ല്യൂ എം പി പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, കില പ്രതിനിധികൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ, ശുചിത്വമിഷൻ പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേർന്നു. കെ എസ് ഡബ്ല്യൂ എം പി എൻജിനിയർ വിഷ്ണു നന്ദി അർപ്പിച്ച് സംസാരിച്ചു.