കണ്ണൂർ: കോർപ്പറേഷൻ സീവേജ് ട്രീറ്റ്മെൻ്റ പ്ലാൻ്റിലേക്ക് കകൂസ് മാലിന്യം ഒഴുക്കിയതിന് ശ്രീ റോഷ് അപാർട്ട്മെൻ്റ് ഉടമകൾക്കെതിരെ കോർപ്പറേഷൻ പിഴ ചുമത്തി. എസ് ടി. പി പ്ലാൻ്റിലേക്ക് ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മലിനജലമാണ് ഒഴുക്കിയിരുന്നത്. ആയതിന് കോർപ്പറേഷൻ്റെ അനുമതിയും ഫീസും അടക്കണം. പലപ്പോഴും കക്കൂസ് മാലിന്യം പ്ലാൻ്റിൽ എത്തുന്നതായി നടത്തിപ്പുകാർ പരാതിപ്പെട്ടിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽനടത്തിയ പരിശോധനയിലാണ് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ തൊഴിലാളികൾക്കായി നിർമ്മിച്ച കക്കൂസിൽ നിന്നും നേരിട്ട് പൈപ് ലൈൻ സ്ഥാപിച്ചതായി കണ്ടെത്തിയത്. ആയത് പ്രകാരം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാഹിന മൊയ്തീൻ,സുരേഷ് ബാബു എളയാവൂർ, ക്ലീൻ സിറ്റി മാനേജർ ബൈജു പി.പി. ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ സ്ഥലത്ത് എത്തിച്ചേരുകയും പൈപ് ലൈനിലേക്ക് നൽകിയ കണക്ഷൻ വിഛേദിപ്പിക്കുകയും ചെയ്തു. കേരള മുൻസിപ്പൽ ആക്ട് സെക്ഷൻ 318, 322, 323, 340 A , മാലിന്യ സംസ്കരണം – ബൈ ലോ ലംഘനം എന്നിവ ചുമത്തി 82 500 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. രാത്രിയുടെ മറവിൽ കോർപ്പറേഷൻ്റെ അനുമതി ഇല്ലാതെ റോഡ് വെട്ടി പൊളിച്ച് കണക്ഷൻ എടുത്തതിൻ്റെയും മാലിനും ഒഴുക്കിയത് മൂലം പൈപ് ലൈനിൽ ഉണ്ടായ തടസം നീക്കുന്നതിനടക്കമുള്ളതിൻ്റെ എസ്റ്റിമേറ്റ് കണക്കാക്കി നഷ്ടതുക ഈടാക്കുമെന്നും കെട്ടിട നിർമ്മാണ ചട്ടം പാലിക്കാത്തതിന് നോട്ടീസ് നൽകുന്നതിനും തീരുമാനിച്ചതായി മേയറും കോർപ്പറേഷൻ സെക്രട്ടറിയും അറിയിച്ചു.