കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-കണ്ണൂര്‍ ആശുപത്രി റൂട്ടില്‍ ബസ് സര്‍വീസ് നടത്തുന്ന റജയും ജാസിഫയും ചൊവ്വാഴ്ച ഓടിയത് മുസ്‌ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് തുക സമാഹരിക്കാന്‍. പുലൂപ്പി ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയനാട് പുനരധിവാസ ഫണ്ട് ശേഖരിക്കാന്‍ ബസ് സര്‍വീസ് നടത്തിയത്.
ബസുകളുടെ ഫ്‌ളാഗ്ഓഫ് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍കരീം ചേലേരി നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് കബീര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷനായി. ശാഖാ സെക്രട്ടരി നൗഫല്‍ പുലൂപ്പി, വര്‍ക്കിംഗ് പ്രസിഡന്റ് സിഎന്‍ അബ്ദുറഹ്‌മാന്‍, ട്രഷറര്‍ പിസി മുഹമ്മദ്, കെഎംസിസി നേതാവ് ഷമീം, കെപി മിസ്ബാഹ്, ജുനൈസ് പുല്ലൂപ്പി, കെകെ ത്വയ്യിബ് കെപി അജ്മൽ, കെഎം റാഷിദ്, സി ഹാരിഫ്, ടിപി ശുഫൈർ, ശാക്കിർ അറക്കൽ, കെഎൻ സർഫാസ്, കെഎൻ സൈഫുദ്ദീൻ
സംബന്ധിച്ചു