കണ്ണാടിപ്പറമ്പിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

kpaonlinenews

കണ്ണാടിപറമ്പ: പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. കണ്ണാടിപ്പറമ്പ് വയപ്രം താമസിക്കുന്ന തൃശൂർ തളിക്കുളം സ്വദേശി യു.ജി.ഗോപിനാഥൻ്റെ വാടക വീട്ടിലാണ് കവർച്ച നടന്നത്.മുൻ വശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പത് ഗ്രാം തൂക്കമുള്ള മൂന്ന് കമ്മലും 26,000 രൂപയും കവർന്നു ഈ മാസം രണ്ടാം തീയതി വീട് പൂട്ടി നാട്ടിൽ പോയതായിരുന്നു കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത് തുടർന്ന് മയ്യിൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Do not copy the news

Share This Article
error: Content is protected !!