മയ്യിൽ:
വയനാട്ടിൽ വീട് നിർമ്മിക്കാനായി DYFI ചെറുപഴശ്ശി മേഖല കമ്മിറ്റിക്കുവേണ്ടി രണ്ടു ബസുകൾ ഇന്ന് സർവ്വീസ് നടത്തും. മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്സസും നെല്ലിക്കപ്പാലം- ചെക്കിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കൃഷ്ണയുമാണ് ഇന്ന് സ്നേഹയാത്ര നടത്തുന്നത്. രണ്ട് ബസുകളുടെയും ഫ്ലാഗ് ഓഫ് നിരന്തോട് വച്ച് നടന്നു. ലക്സസ് KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷൻ മാസ്റ്ററും കൃഷ്ണ DYFI മുൻ മയ്യിൽ ബ്ലോക്ക് സെക്രട്ടറി കെ കെ റിജേഷും ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നത്തെ മുഴുവൻ കലക്ഷൻ തുകയും DYFIക്ക് കൈമാറും. യാത്രയുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് DYFI ചെറുപഴശ്ശി മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.