തളിപ്പറമ്പ്:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ നഗരസഭ തൃച്ചംബരം പട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ബഡ്‌സ് സ്കൂളിന്റെ ഉദ്ഘാടനം തളിപ്പറമ്പ എം എൽ എ .എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ. പി .സുബൈർറിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ രജില പി,ഷബിത എം കെ, നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കദീജ കെ പി, വാർഡ് കൗൺസിലർ സി പി മനോജ്, കൗൺസിലർ മാരായ.,ഒ സുഭാഗ്യം, കൊടിയിൽ സലീം, വത്സരാജൻ, മുനിസിപ്പൽ എഞ്ചിനീയർവി.വിമൽ കുമാർ സി.ഡി.എസ്. ചെയർപേഴ്സൺ രാജി നന്ദകുമാർ, കെ വി മുഹമ്മദ് കുഞ്ഞി ,ടി. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ സ്വാഗതവും, നഗരസഭ സി ഡി എസ് മെമ്പർ സെക്രട്ടറി പി. പ്രദീപ് കുമാർനന്ദിയും പറഞ്ഞു