കവർച്ച ശ്രമം ഒഡീഷ സ്വദേശി പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു

kpaonlinenews

പയ്യന്നൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവേ മുൻ വാതിൽ കുത്തിതുറന്ന് കവർച്ച ഒരാൾ പിടിയിൽ കൂട്ടുപ്രതി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശി രാജേന്ദ്ര കുമാർ നായിക്കിനെ (40)യാണ് എസ്.ഐ.സി.സനീദും സംഘവും അറസ്റ്റു ചെയ്തത്.
പയ്യന്നൂർ
കൊറ്റിയിലെ ടി.എസ്. അജന്തൻ്റെ (57) വീട്ടിലാണ് ഇന്നലെ പുലർച്ചെ 2. 30മണിയോടെ
രണ്ടംഗ സംഘം കവർച്ചക്കെത്തിയത്.
സംഭവ സ്ഥലത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പുലർച്ചെശബ്ദം കേട്ടുണർന്ന വീട്ടുകാർ അകത്തു കയറിയ കവർച്ചക്കാരെ കണ്ടതോടെ ഉടൻപരിസരവാസികളെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്നിട്ടും മോഷ്ടാക്കൾ കവർച്ചക്ക് തുനിയുകയായിരുന്നു.
പരിസരവാസികൾ എത്തിയപ്പോഴേക്കും മോഷ്ടക്കളിൽ ഒരാൾ ഓടിരക്ഷപ്പെട്ടു.
പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Share This Article
error: Content is protected !!