കൊച്ചി: ഒന്നരക്കോടി രൂപ ഫണ്ട് തിരുമറി നടത്തി എന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.പി.താഹിർ നെതിരായി എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
രണ്ടായിരത്തി പത്തു മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ പുറത്തിൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സെക്ക്രട്ടറിയിരിക്കെ ഹർജിക്കാരൻ ജമാഅത്തിന്റെ കണക്കുകളിൽ കൃത്രിമം നടത്തിയെന്നും, ജമാഅത്തിന് ഒന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും, ആയത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന ഹർജിക്കാരനിന്നും തിരിച്ചുപിടിക്കണം എന്നും ഹർജിക്കാരനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡ് ഉത്തരവ് ഇറക്കിയിരിന്നു.
പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും, നിലവിൽ ജമാഅത്ത് പ്രസിഡന്റുമായ കെ.പി ത്വാഹിർ അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ. പി.ഇ സജൽ, എസ് കബീർ എന്നിവർ മുഖേന നൽകിയ ഹർജി അനു വദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഫണ്ട് തിരിമറി ആരോപിച്ച് ഹർജിക്കാരന് ശേഷം തെരെഞ്ഞെടുക്കപ്പെട്ടജമാഅത്ത് കമ്മിറ്റി സർക്കാരിലും °പോലീസിലുംപരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ഹർജിക്കാരനെതിരെ ചക്കരക്കൽ പോലീസ് കേസെടുക്കുകയും ടിയാനെ അറസ്റ്റ് ചെയ്തിരിന്നു
2010-15 കാലയളവിലെ കണക്കുകൾ 2017ൽ സംസ്ഥാന വഖഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ മേൽനോട്ടത്തിൽ ബോർഡിൻറെ ഗവ.അംഗീകൃതഎംപാനൽ ഓഡിറ്റേഴ്സ് ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോർട്ട് 2018ൽ ബോർഡ് അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരിന്നു. തുടർന്ന് അറസ്റ്റ് പ്രൂവ് ചെയ്യാൻ പരാതിക്കാർ സംസ്ഥാന പോലീസ് മേധാവിയെ 2019 മാർച്ച് മാസം സമീപിക്കുകയും തുടർന്ന് ഗവൺമെൻറ് വീണ്ടും ഓഡിറ്റ് ചെയ്യുന്നതിനായി ഉത്തരവിറക്കി 2019 ജൂലൈയിൽ സർക്കാരിൻറെ ഓഡിറ്റ് പൂർത്തിയാക്കുകയും നാല് വർഷത്തിനു ശേഷം 2023 മാർച്ച് 15ന് അംഗീകരിച്ച് ഉത്തരവ് ഇറക്കുകയും ഇതേ തുടർന്ന് വക്കഫ് ബോർഡ് സിഇഒ റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനും ഒന്നരക്കോടി രൂപ കെ പി താഹിൽ നിന്ന് തിരിച്ചു പിടിക്കാനും ക്രിമിനൽ കേസ് എടുക്കാനും നിർദ്ദേശിച്ചു.ഇതിനെതിരെ ബോർഡിന്റെ തന്നെ 2 അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ നിലവിലെ വഖഫ് നിയമത്തിലെ വകുപ്പ് 47,48 പ്രകാരം ഒരിക്കൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും അത് വഖഫ് ബോർഡ് അംഗീകരിക്കുകയും ചെയ്താൽ പിന്നെ സംസ്ഥാന സർക്കാരിനോ പോലീസിനോ വീണ്ടും ഓഡിറ്റ് ചെയ്യാൻ നിർദ്ദേശിക്കാൻ അനുവാദമില്ല. ഈ നിയമം മറികടന്നാണ് സംസ്ഥാന നിന്നും ഒന്നരക്കോടി രൂപ ഈടാക്കാനും ക്രിമിനൽ കേസ് എടുക്കാനും ഉത്തരവിട്ടത്. കാലാകാലങ്ങളിൽ മാറി വരുന്ന ജമാഅത്ത് കമ്മിറ്റികൾ തങ്ങളുടെ എതിരാളികൾക്ക് എതിരെ വൈരാഗ്യം തീർക്കുന്നതിനായി പരാതികൾ നൽകുന്നതായും അത്തരത്തിൽ ലഭിക്കുന്ന പരാതികൾ ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
2017ൽ വഖഫ് ബോർഡിൻറെ ഓഡിറ്റ് അംഗീകരിക്കുകയും കെ.പി.താഹിർന്നു ഓഡിറ്റ് പ്രകാരം രണ്ട് ലക്ഷത്തി പരം രൂപ കൊടുക്കാനാണ് ഓഡിറ്റിൽ കണ്ടെത്തിയത് ശേഷം അതിൽ കുഴപ്പങ്ങളോ കുറ്റങ്ങളോ ഉണ്ടോ എന്ന് 2017 ന് ശേഷം ആറു വർഷം ബോർഡ് യാതൊരുവിധ അന്വേഷണമോ കത്ത് ഇടപാടുകളോ നടത്തിയിട്ടില്ല എന്നും പുതിയ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ റീ ഓഡിറ്റ് ചെയ്യാനിട്ട ഉത്തരവ് ഹർജിക്കാരനെതിരെ ക്രിമിനൽ നിയമപ്രകാരമുള്ള നടപടികൾ എടുക്കുന്നതിനായി കേസ് രൂപപ്പെടുത്തി എടുത്തതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നു. റീ ഓഡിറ്റ് ചെയ്യണമെന്നുള്ള സർക്കാർ ഉത്തരവും ഒന്നരക്കോടി രൂപ തിരിച്ചു പിടിക്കാനുമുള്ള വഖഫ് ബോർഡ് ഉത്തരവുമടക്കം ആറോളം സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും ഉത്തരവുകൾ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ വിധി ന്യായം.
പിന്നീട് വഖഫ് ബോർഡ് നിയന്ത്രണത്തിൽ നടന്ന ജമാഅത്തിൻ്റെ തെരഞ്ഞെടുപ്പിൽ കെ.പി.താഹിർ പുറത്തിൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്തിൻ്റെ പ്രസിഡണ്ടായി തെരഞെടുക്കുകയും ചെയ്തു