പയ്യന്നൂർ:
വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്കായി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 33, 18, 907 രൂപ.
ആക്രി സാധനങ്ങൾ ശേഖരിച്ചും, പഴയ പല വിധം വിൽപ്പനശാലകൾ വഴിയും അച്ചാറും ബൾബും മുണ്ടും പായസവും ബിരിയാണിയുമെല്ലാം വിൽപ്പന നടത്തിയും
ടൗണുകളിൽ ചായക്കട നടത്തിയും തുക സമാഹരിച്ചു. 10 ദിവസം കൊണ്ടാണ്
ഇത്രയും തുക സമാഹരിച്ചത്. 15 മേഖല കമ്മിറ്റികളും 254 യൂണിറ്റുകളും
ഒപ്പം ചേർന്നു.
പയ്യന്നൂർ ഏകെജി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ് സംസ്ഥാന സെക്രട്ടറി വി കെ സനോജിന് ചെക്ക് കൈ മാറി. പി പി അനിഷ അധ്യക്ഷയായി. ജില്ല സെക്രട്ടറി സരിൻ ശശി, സി ഷിജിൽ, ടിസിവി നന്ദകുമാർ, കെ മനുരാജ്,
മുഹമ്മദ് ഹാഷിം, എ മിഥുൻ എന്നിവർ
സംസാരിച്ചു.