പരിയാരം : നിരോധിത പുകയില ഉൽപ്പന്ന വിൽപ്പനക്കാരൻ പിടിയിൽ. ചിതപ്പിലെ പൊയിൽ മുട്ടുകാരൻ വീട്ടിൽ എം.മുഹമ്മദ് അഷറഫിനെയാണ്(52) പരിയാരം എസ്.ഐ. എൻ.പി.രാഘവൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാവിലെ 11.40 ന് നരിക്കാം വള്ളി റോഡരികിൽ വെച്ച് ഒരാൾക്ക് ഹാൻസ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. 33 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തു. അതിഥി തൊഴിലാളികൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ നടന്ന് വിൽപ്പന നടത്തുന്നയാളാണ് അഷറഫ് എന്ന് പോലീസ് പറഞ്ഞു.