കണ്ണൂർ കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനകർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാ മേഖലകളിലും തഴയപ്പെട്ട ഒരു വിഭാഗത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ആയതിൻ്റെ ഒരു ഭാഗമായിട്ടാണ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകുന്നതെന്നും മേയർ പറഞ്ഞു. ഈ വർഷവും പട്ടികജാതി ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി മേയർ കൂട്ടി ചേർത്തു. കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, സിയാദ് തങ്ങൾ,ഷാഹിന മൊയ്തീൻ കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ് ,കൂക്കിരി രാജേഷ്,എൻ.ഉഷ, ശ്രീജ ആരംഭൻ, പനയൻ ഉഷ , എ.കുഞ്ഞമ്പു, വി.കെ ഷൈജു.,സുനിഷ ശകുന്തള ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.കെ. വിനോദ് , പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ കൃഷ്ണൻ മാസ്റ്റർഎന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.