നാറാത്ത്: ക്യാൻസറിന്റെ ദുരിതം പേറുന്ന നിർധന രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി ദാനം ചെയ്ത് നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി നിസ അലിഷ്ബ മാതൃകയായി. കണ്ണാടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഡ്രീംസ് ഹെർബൽ ബ്യൂട്ടിപാർലറിൽ വെച്ചാണ് കേശദാനം നടത്തിയത്. ചെഗുവേര സെന്റർ പുല്ലൂപ്പിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.