മയ്യില്‍: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ കോര്‍ട്ടിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് 17 മീറ്റര്‍ ഉയരത്തിലും 32-32 മീറ്റര്‍ ചുറ്റളവിലും ഒന്നരക്കോടി രൂപ ചിലവില്‍ കോര്‍ട്ട് നിര്‍മിക്കുന്നത്. ബാഡ്മിന്റണ്‍, ഷട്ടില്‍, വോളിബോള്‍ കോര്‍ട്ടുകളാണുണ്ടാവുക. 100 പേര്‍ക്കിരുന്ന് കളികള്‍ വീക്ഷിക്കാനുതകുന്ന ഗാലറിയും ഉണ്ടാകും. തൃശ്ശൂരില്‍ ഇതിനായുള്ള തൂണുകളും മറ്റും പ്രത്യേക അളവില്‍ നിര്‍മിക്കുകയായിരുന്നു. വാട്ടര്‍പ്രൂഫ് കോണ്‍ക്രീറ്റ് തറയും മേല്‍ക്കൂരയുമാണ് ഇനി നിര്‍മിക്കേണ്ടത്. മറ്റൊരിടത്തേക്ക് അഴിച്ചെടുത്ത് മാറ്റി സ്ഥാപിക്കാനാകുന്ന തരത്തിലാണ് കോര്‍ട്ടിന്റെ പ്രവൃത്തി 70 ശതമാനത്തോളം പൂര്‍ത്തിയായതായും. കനത്ത മഴയെ തുടര്‍ന്നാണ് തുടര്‍പ്രവൃത്തികള്‍ നടക്കാതായതെന്നും കരാറുകാര്‍ പറഞ്ഞു.