കണ്ണാടിപ്പറമ്പ്:വയനാട് ദുരന്തത്തിൽ മരണപ്പെട്ട സഹജീവികൾക്ക് നിത്യ ശാന്തിക്കായി കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രാർത്ഥന സദസ് നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മോഹനാംഗൻ മുൻ പ്രസിഡൻ്റ് എൻ. ഇ. ഭാസ്കരമാരാർ, വാടി ചന്ദ്രശേഖരൻ, ടി.കെ. നാരായണൻ, കെ.ഇന്ദിര, പ്രശാന്ത് മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ,സി.വി.ധനേഷ്, റിയാസ്,രാജീവൻപറമ്പൻ ഷിജു മാതോടം,റജീഫ് മാലോട്ട്, ഷമേജ്,മുഹമ്മദ്കുഞ്ഞി,പാറപ്പുറംമജീദ്.കെ.സി എന്നിവർ പങ്കെടുത്തു.