മയ്യിൽ: പോലീസിൽ കേസ് കൊടുത്ത വിരോധത്തിൽ യുവാവിനെ പ്രതിയുടെ സഹോദരനും സംഘവും ആക്രമിച്ചുപരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.മാണിയൂർ കൊടുങ്ങൽ സ്വദേശി എം.കെ.പ്രകാശൻ്റെ പരാതിയിലാണ് മാണിയൂർ സ്വദേശികളായ പ്രമോദ്, പ്രജിത്ത്, സജിത്ത് എന്നിവർക്കെതിരെ കേസെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. പരാതിക്കാരൻ്റെ ജ്യേഷ്ഠൻ ഒന്നാം പ്രതിയായ പ്രമോദിൻ്റെ ജ്യേഷ്ഠനെതിരെ കേസ് കൊടുത്ത വിരോധത്തിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി തടഞ്ഞ് വെച്ച് കൈ കൊണ്ടും മരവടി കൊണ്ട് മർദ്ദിക്കുകയും പരാതിക്കാരൻ്റെ 28,000 രൂപ വിലവരുന്ന മൊബെൽ ഫോൺ മരത്തിലെറിഞ്ഞ് തകർക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.