മയ്യില്‍: വയനാട്ടിലെ ദുരതി ബാധിതരുടെ കണ്ണീരൊപ്പാന്‍ ഡി.വൈ.എഫ്.ഐ. നിര്‍മിക്കുന്ന സ്‌നേഹ വീടുകള്‍ക്കായി മേഴ്‌സിയുടെ ഏഴ് ബസ്സുകള്‍ സ്‌നേഹയാത്ര നടത്തി. ഡി.വൈ.എഫ്. ഐ. മയ്യില്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണത്തിനായി ബസ് ജീവനക്കാരും മാനേജ്‌മെന്റും സ്‌നേഹയാത്ര നടത്തിയത്. ചാലോട്, മയ്യില്‍,എരിഞ്ഞിക്കടവ്, പഴശ്ശിപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കണ്ണൂര്‍ ആസ്പത്രി വരെ സര്‍വീസ് നടത്തുന്ന ബസ്സുകളാണ് സ്‌നേഹയാത്രയില്‍ പങ്കാളികളായത്. മയ്യില്‍ ബസ് സ്റ്റാന്‍ഡ പരിസരത്ത് നടന്ന ചടങ്ങ്ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ മയ്യില്‍ മേഖലാ കമ്മിറ്റിയും തപസ്യ ബസ്സുമായി ചേര്‍ന്ന് നടത്തിയ സ്‌നേഹയാത്ര ഡി.വൈ.എഫ്.ഐ. മയ്യില്‍ ബ്ലോക്ക് സെക്രട്ടരി രനില്‍ നമ്പ്രം ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മിഥുന്‍ കണ്ടക്കൈ, ബ്ലോക്ക് പ്രസിഡന്റ് കെ.സി.ജിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.